'പ്രതിപക്ഷ നേതാവിന് ഹുങ്ക്, സ്പീക്കറുടെമേൽ കുതിര കയറാൻ ശ്രമം'; വി.ഡി. സതീശനെതിരേ വീണ്ടും മന്ത്രി മുഹമ്മദ് റിയാസ്

 'പ്രതിപക്ഷ നേതാവിന് ഹുങ്ക്, സ്പീക്കറുടെമേൽ കുതിര കയറാൻ ശ്രമം'; വി.ഡി. സതീശനെതിരേ വീണ്ടും മന്ത്രി മുഹമ്മദ് റിയാസ്
 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭ നടത്താൻ പ്രതിപക്ഷം സഹകരിക്കുന്നില്ല. സമവായത്തിന് ശ്രമിച്ചപ്പോൾ അതിന് പ്രതിപക്ഷം വഴങ്ങുന്നുമില്ല. പ്രതിപക്ഷ നേതാവിന് ഹുങ്കാണെന്നും അദ്ദേഹം സ്പീക്കറുടെ മേൽ കുതിര കയറുകയാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി പറയാൻ സാധിക്കാത്തതിനാലാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. ഇതിലും വലിയ ആരോപണങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേട്ടിട്ടുണ്ടെന്നും ഇതിനൊന്നും മറുപടി പറയാനില്ലെന്നും റിയാസ് പറഞ്ഞു.

Share this story