Times Kerala

കർഷക സമരം: ചെങ്കോട്ട അടച്ചു; അതിർത്തിയിൽ സംഘർ‌ഷം, കണ്ണീർവാതക പ്രയോ​ഗം

 
‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ് 

ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് വൻ സംഘർഷത്തിന് വഴിവെച്ചു. ഷംബുവില്‍ കര്‍ഷകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ച് മുന്നോട്ട് പുരോഗമിച്ച അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കാൽനടയായി എത്തിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. ഷംബു അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. 

കാൽനടയായി എത്തുന്ന കർഷകരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. ഇവരെ തിരിച്ചയയ്ക്കാനാണ് നിലവിലെ ശ്രമം. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് റിപ്പോർട്ട്. പൊലീസിന്റെബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിക്കുകയാണ്. ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.

Related Topics

Share this story