വ്യാജ ഐഡി കേസ്; പത്തനംതിട്ടയിൽ പ്രവർത്തകരുടെ വീടുകളിൽ പരിശോധന
Nov 21, 2023, 11:39 IST

പത്തനംതിട്ട: യൂത്ത് കോൺഗ്രസ്സ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ പത്തനംതിട്ടയിൽ പരിശോധന. പത്തനംതിട്ട അടൂരിൽ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പോലീസ് പരിശോധനണ് നടത്തുന്നത് . ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
അതേസമയം യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസിന്റെ നോട്ടീസ് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കണമെന്നാണ് പോലീസ് നോട്ടീസിൽ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഏജൻസിയുടെ സെർവറിലെ വിവരങ്ങളാണ് യൂത്ത് കോൺഗ്രസ് ഹാജരാക്കേണ്ടത്. വൈസിഇഎയ്ക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്.
