Times Kerala

‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചു; തടയാൻ താൽക്കാലിക ജയിൽ മുതൽ സർവ്വ സന്നാഹവുമായി പൊലീസ്

 
‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചു; തടയാൻ താൽക്കാലിക ജയിൽ മുതൽ സർവ്വ സന്നാഹവുമായി പൊലീസ്

കേന്ദ്ര സർക്കാരിനെതിരായ കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് തുടങ്ങി. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ നിന്നാണ് കർഷകർ മാർച്ച് തുടങ്ങിയത്. മാര്‍ച്ച് ഒഴിവാക്കാനായി, കേന്ദ്ര മന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്‌തെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാൻ സംഘടനകൾ തീരുമാനമെടുക്കുകയായിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ ഡൽഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടത്തണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.

Related Topics

Share this story