അറബിക്കടലില്‍ ചക്രവാതചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴ തുടരും

അറബിക്കടലില്‍ ചക്രവാതചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴ തുടരും
 തിരുവനന്തപുരം: അറബികടലില്‍ രൂപം കൊണ്ട ചക്രവാതചുഴി അടുത്ത രണ്ട് ദിവസംകൂടി നിലനില്‍ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനത്തിൽ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നാളെയോടെ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കറ്റിന്റെ സ്വാധീനം അറബിക്കടലില്‍ തുടരുകയാണ്. ഇന്നലെവരെ തെക്കന്‍ കേളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നു. മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. 

Share this story