Times Kerala

കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ

 
കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ
കൊവീഷീല്‍ഡ് കൂടാതെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങൾ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് പുറത്ത്. കൗമാരക്കാരികളിലും അലര്‍ജിയുടെ പ്രശ്‌നങ്ങൾ നേരിടുന്നവരിലും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്പ്രിംഗര്‍ലിങ്കിലെ കണ്ടെത്തലുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
1,024 വ്യക്തികളില്‍ ഒരുവര്‍ഷം നീണ്ടു നിന്ന നിരീക്ഷണമാണ് സംഘടിപ്പിച്ചത്. പഠനത്തിൽ 635 കൗമാരക്കാരും 291 പ്രായപൂര്‍ത്തിയായവരും ഉള്‍പ്പെടുന്നു. 304 കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ 124 പേരിലും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കിയെന്ന് തെളിഞ്ഞിട്ടുണ്ട്.

Related Topics

Share this story