Times Kerala

എൽ ഡി എഫ് സർക്കാരിനെതിരായ ബാ​ർ കോ​ഴ വി​വാ​ദം: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ന് നോട്ടീസയച്ച് ക്രൈം​ബ്രാ​ഞ്ച് 

 
അർജുൻ രാധാകൃഷ്ണൻ
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. എ​ൽ​ ഡി ​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ആണിത്. ​നിർദേശം വെള്ളി​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ജ​വ​ഹ​ര്‍ ന​ഗ​ര്‍ ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ്. അ​ന്വേ​ഷ​ണ സം​ഘം പ​റ​യുന്നത് അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ൻ വി​വാ​ദ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന ബാ​റു​ട​മ​ക​ളു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യി​രു​ന്നുവെന്നാണ്. പിന്നീട് ഇയാൾ അ​ഡ്മി​ന്‍ സ്ഥാ​ന​ത്തു നി​ന്നും അ​ര്‍​ജു​ന്‍ മാ​റി​. എങ്കിലും ഗ്രൂ​പ്പ് അം​ഗ​മാ​യി തു​ട​രു​കയാണ്. അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നത് അർജുനെ വിളിച്ചത് ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​നാ​ണെന്നാണ്. തി​ങ്ക​ളാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് ശ്ര​മി​ച്ച​ത് അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന് നേ​രി​ട്ട് നോ​ട്ടീ​സ് ന​ല്‍​കാ​നാ​ണ്. എന്നാൽ, അ​ര്‍​ജു​ന്‍ നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ന്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു. ത​നി​ക്ക് ബാ​ര്‍ ബി​സി​ന​സ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞായിരുന്നു ഇത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത് ഇ മെയിലിലൂടെയാണ്. 

Related Topics

Share this story