ജലനിരപ്പ് ഉയർന്നു; ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട്
Sat, 6 Aug 2022

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണെന്നാണ് റിപ്പോർട്ട്.