'ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളിയാണ്, CPIയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്': MV ഗോവിന്ദൻ | Vellapally Natesan

മതനിരപേക്ഷ നിലപാടുകളോട് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു
Vellapally Natesan is the one who should answer, says MV Govindan
Updated on

തിരുവനന്തപുരം: സി.പി.ഐയെ 'ചതിയൻ ചന്തു' എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ നിലപാടിനോട് സി.പി.എമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളെ പാർട്ടി എല്ലാ കാലത്തും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ എല്ലാ വ്യക്തിപരമായ നിലപാടുകൾക്കും സി.പി.എം ഉത്തരവാദികളല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Vellapally Natesan is the one who should answer, says MV Govindan)

സി.പി.ഐയെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സി.പി.എമ്മിന് അങ്ങനെയൊരു നിലപാടില്ല. സി.പി.ഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. ആ ബന്ധം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐയെ വിശേഷിപ്പിച്ച വാക്കിന്റെ ഉത്തരവാദിത്വം വെള്ളാപ്പള്ളിക്ക് തന്നെയാണ്. അതിനുള്ള ഉത്തരം അദ്ദേഹം തന്നെ പറയണം. എസ്.എൻ.ഡി.പിക്ക് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഭരണപരമായ കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Stories

No stories found.
Times Kerala
timeskerala.com