തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്.ഐ.ടി അന്വേഷണത്തെക്കുറിച്ചും അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നെഞ്ചിൽ കൈവെച്ച് "സ്വാമിയേ ശരണമയ്യപ്പാ" എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കാൻ അദ്ദേഹം തയ്യാറായില്ല.(Suresh Gopi's 2-word response to question regarding Sabarimala gold theft case)
അതേസമയം, കേരളത്തിന്റെ വികസന കാര്യങ്ങളിൽ നിർണ്ണായകമായ ചില പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. പുതുവർഷത്തിൽ തൃശൂരിലേക്ക് വമ്പൻ പദ്ധതികൾ വരുമെന്ന് അദ്ദേഹം പറഞ്ഞു. അവ എന്തൊക്കെയാണെന്ന് വഴിയേ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് എയിംസ് വരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സുരേഷ് ഗോപി ഉറപ്പിച്ചു പറഞ്ഞു. എയിംസിനായി ആലപ്പുഴ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അവകാശവാദമുന്നയിക്കാൻ അർഹതയുള്ളത് തൃശൂരിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.