ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ

 ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ
  ന്യൂഡൽഹി: ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. യുഎസ് ഡോളറിനെതിരെ 80 കടന്ന് റിക്കാർഡ് ഇടിവാണ് ഇന്ത്യൻ രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഒരു ഡോളറിന് 81.16 എന്നതാണ് വിനിമയ നിരക്ക്. അതേസമയം, രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും അത് എളുപ്പമായിരിക്കില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ.

Share this story