Times Kerala

 രാജീവ് ഗാന്ധി വധക്കേസ്‌ : പ്രതികളെ മോചിപ്പിച്ചതിനെതിരേ കോടതിയെ സമീപിക്കാൻ കോണ്‍ഗ്രസ്

 
രാജീവ് ഗാന്ധി വധക്കേസ്‌ : പ്രതികളെ മോചിപ്പിച്ചതിനെതിരേ കോടതിയെ സമീപിക്കാൻ കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്.പ്രതികളെ വിട്ടയച്ചത് തെറ്റായ സന്ദേശം  നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി. നളിനി, മുരുകന്‍ അടക്കമുള്ളവര്‍ കുറ്റവാളികള്‍ തന്നെയാണെന്ന പൊതുവിലയിരുത്തലാണ് പാര്‍ട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് കോൺഗ്രസ്സിനെ നയിച്ചത്. ഈ വര്‍ഷം മേയ്‌ മാസത്തില്‍ പേരറിവാളനെ മോചിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങിയിരുന്നില്ല. നളിനിയ്ക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

Related Topics

Share this story