ന്യുനമർദ്ദം രൂപപ്പെടുന്നു: സംസ്ഥാനത്ത് നാളെ മുതൽ വ്യാപക മഴക്ക് സാധ്യത

rain
 

പത്തനംതിട്ട : നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 9  വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ മൺസൂൺ പാത്തി  അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ സ്വാധീനത്താൽ ആണ് മഴ വ്യാപകമാകുമെന്ന മുന്നറിയിപ്പ്.

നീരൊഴുക്ക് ശക്തം; ഇടുക്കി ഡാം നാളെ തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

 ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ നിന്നും ഉയരുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനമായത്. രാവിലെ പത്തുമണിയോടെ ഡാം തുറക്കുമെന്നും 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുകയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര അടി കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. ഡാം തുറക്കുന്നതിനെ തുടര്‍ന്ന്് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Share this story