'മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണം': ചലച്ചിത്ര അക്കാദമിക്ക് മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശം | IFFK

പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു
All films should be screened, Minister Saji Cherian's suggestion regarding IFFK issue
Updated on

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) കേന്ദ്രം അനുമതി നിഷേധിച്ച മുഴുവൻ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കാൻ മന്ത്രി ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകി.(All films should be screened, Minister Saji Cherian's suggestion regarding IFFK issue )

"കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണ്. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്," മന്ത്രി വിമർശിച്ചു. കൊൽക്കത്ത മേളയിൽ സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാന് നിർദേശം നൽകിയിരിക്കുന്നത്.

ഐ.എഫ്.എഫ്.കെ.യിൽ ഇനി പ്രദർശനാനുമതി ലഭിക്കേണ്ടിയിരുന്നത് 15 ചിത്രങ്ങൾക്കാണ്. നേരത്തെ, 19 ചിത്രങ്ങളുണ്ടായിരുന്നെങ്കിലും 4 എണ്ണത്തിന് കേന്ദ്രാനുമതി ലഭിച്ചിരുന്നു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാനാവില്ലെന്നും, കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സിനിമകൾ കാണാനുള്ള മേളയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഫെസ്റ്റിവൽ ഷെഡ്യൂളിലും ബുക്കിലും ഈ സിനിമകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ, പ്രതിനിധികൾക്ക് സിനിമകൾ കാണാൻ അവസരം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com