തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ 'പോറ്റിയെ കേറ്റിയെ' എന്ന ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മനോഹരമായ ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി വികലമായി ഉപയോഗിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ.(Devotional song has been distorted, Complaint to DGP against election song)
മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചതിനെതിരെ നടപടിയെടുക്കണം. രാഷ്ട്രീയ ലാഭത്തിനായുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് ഭക്തരെ വേദനിപ്പിച്ചു.
ഭക്തരെ അപമാനിക്കുന്ന രീതിയിലുള്ള ഈ പാട്ട് ഉടൻ പിൻവലിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ പാട്ട് വലിയ രീതിയിൽ വൈറലാവുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തത്