കണ്ണൂരിൽ സ്ഫോടനം: CPM പ്രവർത്തകൻ്റെ കൈപ്പത്തി ചിതറിപ്പോയി; അപകടം സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ എന്ന് വിവരം | Bomb blast

കണ്ണൂരിൽ സ്ഫോടനം: CPM പ്രവർത്തകൻ്റെ കൈപ്പത്തി ചിതറിപ്പോയി; അപകടം സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ എന്ന് വിവരം | Bomb blast

ഇയാളെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Published on

കണ്ണൂർ: പിണറായിയിൽ നടന്ന സ്ഫോടനത്തിൽ സി.പി.എം. പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. പിണറായി വേണ്ടുട്ടായി കനാൽ കരയിൽ നടന്ന സ്ഫോടനത്തിൽ വിപിൻ രാജ് എന്ന സി.പി.എം. പ്രവർത്തകന്റെ കൈപ്പത്തിയാണ് ചിതറിപ്പോയത്. ഇയാളെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.(Bomb blast in Kannur, CPM worker's palm shattered)

സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സംഭവം നടന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Times Kerala
timeskerala.com