തുഷാർ വെള്ളാപ്പള്ളിക്കെതി​രെ ലുക്കൗട്ട് നോട്ടീസ്

തുഷാർ വെള്ളാപ്പള്ളിക്കെതി​രെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ​ഹൈദരാബാദ് പൊലീസ്
 കൊച്ചി: ബി.ജെ.പിക്കായി തെലങ്കാന എം.എൽ.എമാരെ വിലക്കെടുത്ത് കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ​ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നോട്ടീസ്. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള എൻ.ഡി.എ കൺവീനറായ തുഷാര്‍ വെള്ളാപ്പള്ളിയോടും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനോടും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജെഗു സ്വാമിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം. എന്നാൽ, ഇവർ നിർദേശം പാലിച്ചില്ല. ഇതേതുടർന്നാണ് നടപടി.

Share this story