കാസർഗോട്ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കാ​ര​ണ​മാ​യ​ത് സാ​ൽ​മൊ​ണ​ല്ല ബാ​ക്ടീ​രി​യ​യും ഷി​ഗ​ല്ല ബാ​ക്ടീ​രി​യ​യും

shawarma
 തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​ത് സാ​ൽ​മൊ​ണ​ല്ല ബാ​ക്ടീ​രി​യ​യും ഷി​ഗ​ല്ല ബാ​ക്ടീ​രി​യ​യുമെന്ന് സ്ഥിരീകരിച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന് പ​രാ​തി​യു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ചി​ക്ക​ന്‍ ഷ​വ​ര്‍​മ​യു​ടേ​യും പെ​പ്പ​ര്‍ പൗ​ഡ​റി​ന്‍റേ​യും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​ന്ന് 
ഇപ്പോൾ പു​റ​ത്ത് വ​ന്ന​ത്. ചി​ക്ക​ന്‍ ഷ​വ​ര്‍​മ​യി​ല്‍ രോ​ഗ​കാ​രി​ക​ളാ​യ സാ​ല്‍​മൊ​ണ​ല്ല​യു​ടേ​യും ഷി​ഗ​ല്ല​യു​ടേ​യും സാ​ന്നി​ധ്യ​വും പെ​പ്പ​ര്‍ പൗ​ഡ​റി​ല്‍ സാ​ല്‍​മൊ​ണ​ല്ല​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.  ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം ഈ ​സാ​മ്പി​ളു​ക​ള്‍ "അ​ണ്‍​സേ​ഫ്' ആ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Share this story