Times Kerala

 സംസ്ഥാനത്ത് മ​ഴ ശ​ക്തം: പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

 
സംസ്ഥാനത്ത് മ​ഴ ശ​ക്തം: പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്
 

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് അ​തിതീവ്ര മ​ഴ തു​ട​രു​ന്നു. കോ​ട്ട​യം മൂ​ന്നി​ല​വ് മ​ങ്കൊ​മ്പി​ലും ക​ണ്ണൂ​ർ നെ​ടു​മ്പൊ​യി​ലി​ലും ഉ​രു​ൾ​പൊ​ട്ടി. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നു റെ​ഡ് അ​ല​ർ​ട്ട്  പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 200 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ട്ട് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ൾ, പ്രൊ​ഫ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. എം​ജി, കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നാ​ളെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി.


പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

പേരാവൂരിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ  നുമ തസ്‍ലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ്. സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഒഴുക്കിൽ പെട്ട് കാണാതായത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന നദീറയുടെ കുഞ്ഞും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയി. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.

മഴ ശക്തം: 7 നദികളിൽ പ്രളയസാധ്യത

തിരുവനന്തപുരം:  കേന്ദ്ര ജലകമ്മീഷൻ  തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പ് നൽകി.  നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ് മണിമലയാർ. വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ  മഴ കനത്താൽ  പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇല്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Topics

Share this story