സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റിൽ

 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റിൽ
 പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍  അ​റ​സ്റ്റി​ലാ​യി. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ഷാ​ദ് ബി​യു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ട്ടി​ക
പ്ര​തി​കാ​ര​കൊ​ല​യ്ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ജി​ഷാ​ദ്. ആ​ര്‍​എ​സ്എ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു കൈ​മാ​റു​ന്ന റി​പ്പോ​ർ​ട്ട​ർ ആ​ണ് എ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. ജി​ഷാ​ദ് ജോ​ലി ചെ​യ്യു​ന്ന​ത് കോ​ങ്ങാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ലാ​ണ്.  ഫ​യ​ർ​ഫോ​ഴ്സി​ൽ 2017 മു​ത​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​യാ​ണ് ജിഷാദ്.

Share this story