സര്‍ക്കാറിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി, നയപ്രഖ്യാപനം എത്രകാലം നീട്ടുമെന്നും ഗവർണർ

തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ
  കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാരിന്റെ  ഔദാര്യമല്ല ചാന്‍സലര്‍ പദവിയെന്നു പറഞ്ഞ അദ്ദേഹം, 
ന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും പറഞ്ഞു.
തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ താന്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നും എത്ര കാലം അങ്ങനെ നീട്ടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സര്‍വകലാശാലയില്‍ ബന്ധു നിയമനം അനുവദിക്കില്ല. യോഗ്യത ഉള്ളവര്‍ക്ക് സ്ഥാനങ്ങളില്‍ എത്താം. വ്യക്തികള്‍ക്കു പ്രാധാന്യം ഇല്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെചാന്‍സലര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചു വെക്കാന്‍ ആണ് സര്‍ക്കാരിന്റെ ശ്രമ മെന്നും ഗവർണർ പറഞ്ഞു. 

Share this story