Times Kerala

 ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ലു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട്

 
rain
 തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ചി​ല​യി​ട​ങ്ങ​ളി​ൽ നാ​ല് ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശനിയാഴ്ചയും ഞായറാഴ്ചയും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്,ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

Related Topics

Share this story