അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത തുടരണം

rain
 തിരുവനന്തപുരം: അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. ഞായറാഴ്ചയും തിങ്കളാഴ്ചയും (15, 16) കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ / അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഞായറാഴ്ച എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this story