പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

 പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
  ന്യൂഡല്‍ഹി :  പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനം .പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്നും തുക തിരികെ പിടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭീഷണി.അരിയുടെ പണമായി ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നു. ഇതിന് പിന്നാലെ പണം തിരികെ നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

Share this story