Times Kerala

നിയമന ക​ത്ത് വി​വാ​ദം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

 
നിയമന ക​ത്ത് വി​വാ​ദം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​യ്ക്കു​ള്ള നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ പേ​രി​ല്‍ പു​റ​ത്ത് വ​ന്ന ക​ത്ത് വ്യാ​ജ​മെ​ന്ന് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ ഹൈകകോടതിയിൽ. ക​ത്ത് വി​വാ​ദ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് മേ​യ​റു​ടെ മ​റു​പ​ടി നൽകിയത്.

ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന​താ​യി മേ​യ​ര്‍ കോടതിയിൽ വ്യക്തമാക്കി. വ്യാ​ജ ക​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. 

നി​ല​വി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. കേ​ന്ദ്ര ഏ​ജ​ന്‍​സി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലേ​ക്ക് കേ​സ് കൈ​മാ​റേ​ണ്ട ഘ​ട്ടം എ​ത്തി​യി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോടതിയെ അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ജി.​എ​സ്.​ശ്രീ​കു​മാ​റാ​ണ് ക​ത്ത് വി​വാ​ദ​ത്തി​ല്‍ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സമീപിച്ചിരിക്കുന്നത്. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ഴി​വു വ​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ നി​യ​മി​ക്കാ​ന്‍ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് കൊ​ടു​ത്ത മേ​യ​റു​ടെ ന​ട​പ​ടി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി നൽകിയിരിക്കുന്നത്.

Related Topics

Share this story