Times Kerala

 എസ്.എം.എ രോഗബാധിതയായ അഫ്ര വിടപറഞ്ഞു

 
എസ്.എം.എ രോഗബാധിതയായ അഫ്ര വിടപറഞ്ഞു
 

കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര  മരിച്ചു . അഫ്രക്ക്  പതിമൂന്നു വയസായിരുന്നു . തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത് . അഫ്രയുടെ സഹോദരനായ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ സമാഹരിച്ചിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ സഹായമാണ് ലഭിച്ചത്. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണം ഒഴുകിയെത്തി .കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സനടക്കുകയായിരുന്നു . 

Related Topics

Share this story