സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; വിവിധ ഇടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്

harthall
  തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് ആഹ്വാനം ചെയ്ത ഹ​ർ​ത്താൽ തുടങ്ങി. വിവിധ ഇടങ്ങളിൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വ്യാ​പ​ക അ​ക്ര​മം നടന്നതായാണ് റിപ്പോർട്ട്.  സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലും, എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്തും കെഐ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു.  ബം​ഗ​ളൂ​രു, ക​ണ്ണൂ​ർ സ​ർ​വീ​സു​ക​ൾ​ക്ക് നേ​രെ​യും സ​മ​ര​ക്കാ​ർ ക​ല്ലെ​റി​ഞ്ഞു. മൂ​ന്ന് ച​ര​ക്ക് ലോ​റി​ക​ൾ​ക്കെ​തി​രേ​യും സ​മ​രാ​നു​കൂ​ലി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി. ഇതിനിടെ കോഴിക്കോട് ഫറോക് സ്റ്റേഷൻ പരിധിയിൽ രണ്ടു കെ എസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആർക്കും പരുക്കില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെ എസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ ബാംഗ്ളൂർ ബസിനു നേരെ ബൈക്കിൽ എത്തിയ സംഘം കല്ലെറിഞ്ഞു.

Share this story