Times Kerala

 പോ​പ്പു​ല​ർ ഫ്ര​ണ്ട് റെ​യ്ഡി​ൽ അ​റ​സ്റ്റി​ലാ​യ​ത് 45 പേ​ർ; കേ​ര​ള​ത്തി​ൽ ​നി​ന്ന് മാത്രം 19 പേർ

 
 പോ​പ്പു​ല​ർ ഫ്ര​ണ്ട് റെ​യ്ഡി​ൽ അ​റ​സ്റ്റി​ലാ​യ​ത് 45 പേ​ർ; കേ​ര​ള​ത്തി​ൽ ​നി​ന്ന് മാത്രം 19 പേർ 

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ദേശീയ അന്വേഷണ ഏജൻസി (എ​ൻ​ഐ​എ) ന​ട​ത്തി​യ റെ​യ്ഡി​ൽ അറസ്റ്റിലായത് 45 പേ​ർ. കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 19 പേ​രും കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള​വ​രാ​ണ്. 11 പേ​ർ ത​മി​ഴ്നാ​ട്ടി​ൽ ​നി​ന്നും നാ​ല് പേ​ർ ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്. ഡ​ൽ​ഹി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് (പി​എ ഫ്ഐ) ​ചെ​യ​ർ​മാ​ൻ ഒ.​എം.​എ​സ് സ​ലാം ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രും കൊ​ച്ചി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ 11 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.രാ​ജ്യ​മെ​മ്പാ​ടു​മാ​യി 93 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. എ​ൻ​ഐ​എ രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഓ​പ്പ​റേ​ഷ​നാ​ണി​തെ​ന്ന് ദേ​ശി​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​റ​ഞ്ഞു.  

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട്​ ഹർത്താൽ

നേതാക്കളെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ നാളെ  കേരളത്തിൽ പോപ്പുലർ  ഫ്രണ്ട്​ ഹർത്താൽ. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്​ ഹർത്താൽ. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന്  പ്രതിഷേധിച്ചാണ്​ ഹർത്താൽ നടത്തുന്നതെന്ന്  ഭാരവാഹികൾ അറിയിച്ചു.ഇന്ന് പുലർച്ചെയാണ് രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും എൻ.ഐ.എ, ഇ.ഡി സംഘം പരിശോധന തുടങ്ങിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story