Times Kerala

“ഇങ്ങനെയുമുണ്ടോ പോക്കാച്ചിത്തവള….?” മനുഷ്യക്കുഞ്ഞിനോളം വലുപ്പമുള്ള തവള !! – വീഡിയോ കാണാം

 
“ഇങ്ങനെയുമുണ്ടോ പോക്കാച്ചിത്തവള….?” മനുഷ്യക്കുഞ്ഞിനോളം വലുപ്പമുള്ള തവള !! – വീഡിയോ കാണാം

സോളമൻ ദ്വീപിലെ ഒരു പ്രദേശത്താണ്‌ അമ്പരപ്പിക്കുന്ന തരത്തിൽ മനുഷ്യക്കുഞ്ഞിനോളം വലുപ്പവും ഒരു കിലോ തൂക്കവുമുള്ള തവളയെക്കണ്ടത്‌. സോളമൻ ദ്വീപുകളിലെ ഹൊനിയാരയുടെ പ്രാന്തപ്രദേശത്ത് കാട്ടു പന്നിയെ വേട്ടയാടുന്ന സമയത്താണ്, തടിമില്ലിന്റെ ഉടമയായ ജിമ്മി ഹ്യൂഗോ ഈ പോക്കാച്ചിത്തവളയെ കണ്ടെത്തിയത്. ഇത്രയും വലുപ്പമുള്ള തവളയെ ആദ്യമായാണ് കാണുന്നതെന്നും തന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ലെന്നും ഇയാൾ പറയുന്നു. 10 ഇഞ്ചോളം നീളം വരുന്ന ഇവൻ “കോർണഫർ ഗപ്പി തവള” എന്നയിനത്തിൽ പെട്ടതാണ്. പ്രാദേശികമായി “ബുഷ്(കുറ്റിക്കാട്ടിലെ) ചിക്കൻ ” എന്നാണിത് വിളിക്കപ്പെടുന്നത്. ഗ്രാമവാസികൾക്ക് ചിക്കനേക്കാൾ ഇഷ്ടവിഭവമാണ് ഈ തവള. ഇത്തവണ ഇതിനെ ജീവനോടെ പിടിക്കാനായില്ലെന്നും അടുത്ത തവണ ജീവനോടെ പിടിച്ച് ഇത് ചാടുന്നത് ഒന്ന് കാണണമെന്നും ജിമ്മി പറയുന്നു. ഒരു പാട് ഫോട്ടോയും വിഡിയോയും എടുത്ത ശേഷം അവസാനം ഇതിനെ ഭക്ഷണമാക്കി എന്നും ജിമ്മി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തവളകളിലൊന്നാണ് കോർണഫർ ഗപ്പി. ഇത് ബിസ്മാർക്ക് ദ്വീപസമൂഹത്തിൽ നിന്ന് സോളമൻ ദ്വീപുകൾ വരെ കാണപ്പെടുന്നു. അടുത്ത കാലത്തായി ഇവയുടെ എണ്ണം കുറഞ്ഞുവരികയാണ്.

Related Topics

Share this story