ഹരിപ്പാട്ടെ ടെക്സ്റ്റയിൽസ് ഉടമക്ക് കോവിഡ്: സന്ദർശകരുടെ ലിസ്റ്റിൽ ‘എം.എസ്. ധോണി’യും.!
ഹരിപ്പാട്: ടെക്സ്റ്റയിൽസ് ഉടമക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ തുണിക്കടയിലെ സന്ദർശക ലിസ്റ്റ് പരിശോധിക്കാനെത്തിയ ആരോഗ്യപ്രവർത്തകർ അതിലൊരു പേര് കണ്ട് ശരിക്കും ഞെട്ടി. എം.എസ്. ധോണി എന്നായിരുന്നുആ പേര് . കടയുടമക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകർ കടയിൽ എത്തി സന്ദർശകരുടെ ലിസ്റ്റ് പരിശോധിച്ചത്. മുന്നൂറോളം പേരുകൾ ഉണ്ടായിരുന്ന ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് എം.എസ്. ധോണി എന്ന പേര് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മൊബൈൽ നമ്പറിൽ വിളിച്ചപ്പോഴാണ് പേര് വ്യാജമാണെന്ന് അറിയുന്നത്. അതേസമയമാ, ഇത്തരത്തിൽ പല വ്യാജപേരുകളും നമ്പറുകളും സന്ദർശക ലിസ്റ്റിൽ കാണാറുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ജോലിക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും അവർ പറയുന്നു..