Times Kerala

ലോക മുത്തശ്ശി മോ​സ്​ ബ്രൗ​ൺ വിടവാങ്ങി

 

കിംഗ്സ്റ്റൺ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച ജമൈക്കയിലെ വ​യ​ല​റ്റ്​ മോ​സ്​ ബ്രൗ​ൺ (117) നിര്യാതയായി. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 15നാ​ണ്​ മോസ് ബ്രൗ​ൺ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്​​തി​യാ​യത്. ഇറ്റലിയില്‍ നിന്നുള്ള എമ്മ മോറാനോയുടെ മരണത്തോടെയാണ് മോ​സ്​ ബ്രൗ​ൺ ലോക മുത്തശ്ശിയായത്.

1900 മാർച്ച് 15ന് ട്രി​ല​വ്​​നി​യി​ലാ​ണ്​ ജ​ന​നം. സംഗീതാധ്യാപികയായിരുന്ന മോസ് ബ്രൗ​ൺ വാദ്യോപകരണങ്ങൾ വായിക്കുന്നതിലും മികവ് പുലർത്തിയിരുന്നു. 1997ൽ ഭർത്താവ് മരിച്ച ശേഷം പള്ളിയിലെ സ്റ്റോർ കീപ്പറായും ജോലി ചെയ്തു. ‌വയലറ്റിന് ആ​റു​ മ​ക്ക​ളി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. മ​ന​സ്സി​ൽ യു​വ​ത്വം സൂ​ക്ഷി​ക്കു​ന്ന​താ​ണ്​ ആ​രോ​ഗ്യ​ത്തി​​ന്‍റെ ര​ഹ​സ്യ​മെ​ന്നും ഒ​രി​ക്ക​ൽ അ​വ​ർ പറഞ്ഞിരുന്നു.

ജപ്പാനിലെ നാബി താജിമയാണ് പുതിയ ലോകമുത്തശ്ശി. 1900 ഓഗസ്റ്റ് നാലിനാണ് തജിമ ജനിച്ചത്.

Related Topics

Share this story