ഭീതി നിറഞ്ഞ നിമിഷങ്ങൾ !! വിനോദസഞ്ചാരത്തിനിടെ തിമിംഗലത്തിന്റെ ആക്രമണം; കടലിലേയ്ക്ക് വീണ സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ കാണാം
Apr 14, 2021, 14:46 IST
ഇരതേടി വന്ന തിമിംഗലം ആഹാരത്തിനായി വായ തുറന്ന് വന്നത് വിനോദസഞ്ചാരികളുടെ ബോട്ടിനുനേരെ. ആടിയുലഞ്ഞ ബോട്ടിൽ നിന്നും കടലിലേയ്ക്ക് വീണ മരിനോ ഗെർബാവാസ് എന്ന 51 കാരൻ നേരിട്ടത് ഭീതിതമായ നിമിഷങ്ങൾ. ഈ സമയം ബോട്ടിലുണ്ടായിരുന്ന മകൾ ഉറക്കെ നിലവിളിയ്ക്കുന്നത് വിഡിയോയിൽ കാണാം. തിമിംഗലത്തിന്റെ വായിലകപ്പെടുമെന്നുതന്നെയാണ് ബോട്ടിലുണ്ടായിരുന്നവർ കരുതിയത്. എന്നാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മരിനോയെ ബോട്ടിലെത്തിയ വേറൊരു സംഘം രക്ഷിച്ചു. തിമിംഗലങ്ങളെ നിരീക്ഷിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവർ ദക്ഷിണാഫ്രിക്കയിലെ അൽഗോവ ബേയിൽ ബോട്ടിൽ നീങ്ങിക്കൊണ്ടിരുന്നത്. ഡോൾഫിൻകൂട്ടങ്ങളെ കണ്ടാസ്വദിക്കവേയായിരുന്നു അപകടം നടന്നത്.