ഫാഷൻ ലോകത്തും തരംഗമായി മാസ്ക്, സ്വർണത്തിൽ വജ്രക്കല്ലുകൾ പിടിപ്പിച്ച മാസ്ക്കിന് വൻ ഡിമാൻഡ്.!!, വില അറിഞ്ഞാൽ ഞെട്ടും…
ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമായാണ് മാസ്ക് ഉപയോഗിക്കുന്നത്. എന്നാൽ സുരക്ഷയെക്കാൽ പുതിയ ഫാഷൻ ട്രെൻഡുകൾക്കനുസരിച്ചു മാസ്കുകൾ വിപണിയിലുണ്ട്. കോട്ടൺ മാസ്ക്കുകളും, എൻ 95 മാസ്ക്കുകളും, ഡിസൈനർ മാസ്ക്കുകളുമെല്ലാം വിപണിയിൽ സജീവമാണ്.എന്നാൽ മാറിവരുന്ന ട്രെൻഡിനനുസൃതമായി സ്വർണത്തിലും, വജ്രക്കല്ലുകൾ പിടിപ്പിച്ചതുമായ മാസ്ക്കുകൾക്കും വൻ ഡിമാൻഡാണ്. ആന്ധ്രാപ്രദേശിലെ സൂറത്തിലാണ് ഈ നൂതനാശയത്തിന് തുടക്കമിട്ടത്.വിവിധ ഡിസൈനുകളിലുള്ല് മാസ്ക് അവതരിപ്പിച്ചിട്ടുള്ളത്.ഏകദേശം ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് മാസ്ക്കിന്റെ വില. വിവാഹ വേദികളിലാണ് ഇത്തരം മാസ്കുകൾക്ക് കൂടുതൽ ഡിമാൻഡ്. വിവാഹത്തിന് വധൂവരൻമാർക്ക് ധരിക്കുന്നതിനായി ഒരു ഉപഭോക്താവിന്റെ ഓർഡർ അനുസരിച്ചാണ് ആദ്യമായി സ്വർണ മാസ്ക് നിർമ്മിച്ചതെന്ന് അവിടുത്തെ ഒരു ജ്വല്ലറി ഉടമ പറഞ്ഞു. പിന്നീട് നിരവധി ആളുകൾ ഇതേ മാസ്ക്കിന് ഓർഡർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് വിവിധ ഡിസൈനുകളിലെ സ്വർണ്ണ മാസ്ക്കുകളും ഡയമണ്ട് മാസ്ക്കുകളും വിപണിയിലെത്തിച്ചത്.സ്വർണ്ണ മാസ്ക്കുകളിൽ ഡയമണ്ട് കല്ല് പതിപ്പിച്ച മാസ്ക്കുകൾക്ക് ഒന്നര ലക്ഷം രൂപ വില വരും. എന്നാൽ വൈറ്റ് ഗോൾഡിൽ ഡയമണ്ട് കല്ലുവച്ച മാസ്ക്കിന് നാലു ലക്ഷം രൂപയാണ് വില. ഗവൺമന്റിന്റെ മാർഗനിർദേശങ്ങളനുസരിച്ച് സുരക്ഷയ്ക്കും തുല്ല്യ പ്രാധാന്യം നൽകിയാണ് മാസ്ക് നിർമ്മിച്ചിട്ടുള്ളതെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു.