Times Kerala

തീ ​വി​ഴു​ങ്ങി​യ 23 നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു യു​വാ​വി​ന്‍റെ ര​ക്ഷ​പ്പെ​ട​ൽ

 

ബെ​യ്ജിം​ഗ്: തീ ​വി​ഴു​ങ്ങി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 23-ാം നി​ല​യി​ൽ കു​ടു​ങ്ങി​യ ആ​ൾ ര​ക്ഷ​പെ​ടു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു താ​ഴേ​യ്ക്കു തൂ​ങ്ങി​യി​റ​ങ്ങി. ചൈ​ന​യി​ലെ ചോ​ങ്കിം​ഗ് സി​റ്റി​യി​ലെ ഇ​രു​പ​ത്തി​മൂ​ന്ന് നി​ല​യു​ള്ള റ​സി​ഡ​ൻ​ഷ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ തീ​പി​ടു​ത്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ഒ​രാ​ൾ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണു പു​റ​ത്താ​യ​ത്.

ഡി​സം​ബ​ർ പ​തി​മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വ​മെ​ന്നാ​ണു സൂ​ച​ന. തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തു​ള്ള ക​ന്പി​യി​ൽ സാ​ഹ​സി​ക​മാ​യി തൂ​ങ്ങി​നി​ന്ന് ഒ​രു ഗ്ലാ​സ് ത​ക​ർ​ത്ത് മ​റ്റൊ​രു മു​റി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്പോ​ൾ അ​വി​ടെ​യെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഗ്ലാ​സ് ത​ക​ർ​ത്ത് അ​ദ്ദേ​ഹ​ത്തെ മു​റി​ക്കു​ള്ളി​ലേ​ക്കു ക​യ​റ്റി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story