കാറിനുള്ളില്‍ ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
ബെര്‍ലിന്‍: കാറിനുള്ളില്‍ ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ദമ്പതികള്‍ മരണപ്പെട്ടു. ജര്‍മ്മനിയിലെ നോര്‍ത്ത് റിനെ-വെസ്റ്റ്ഫാലിയയിലാണ് സംഭവം നടന്നത്. മരണപ്പെട്ട 39കാരന്റെയും 44കാരിയുടെയും പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കാര്‍ ലോക്ക് ചെയ്തതിനു ശേഷം ദമ്പതികള്‍ ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ കാറിനുള്ളില്‍ എങ്ങനെയോ പുക പടരുകയും പിന്നീട് ശ്വാസം കിട്ടാതെ ഇവര്‍ മരണപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചിരുന്നിരിക്കാമെന്നും എന്നാല്‍ കാര്‍ ലോക്കായത് ഇവരുടെ ശ്രമങ്ങളെ വിഫലമാക്കിയെന്നും പോലീസ് കരുതുന്നു. എന്നാല്‍ കാറിനുള്ളില്‍ പുക ഉയര്‍ന്നിട്ടും പുറത്തു നിന്നാരും രക്ഷിക്കാന്‍ ശ്രമിക്കാത്തത് പോലീസില്‍ സംശയം ഉണര്‍ത്തുന്നു.
മരണപ്പെട്ട പുരുഷന്റെ വീട്ടുകാര്‍ ഇയാളെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ നഗ്ന മൃതശരീരം പോലീസ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.