അമ്മ മരിച്ച വിഷമത്തില്‍ റെയിൽവേ ട്രാക്കില്‍ തുണിവിരിച്ച് കിടന്നു, പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ കാഴ്ചക്കാരായി നിന്നു, രക്ഷകനായത് സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനങ്ങളുമായി റെയില്‍വേ മന്ത്രി-വീഡിയോ
മഹാരാഷ്ട്ര : മുംബൈയിൽ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷിച്ചു. അമ്മ മരിച്ച വിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂടാതെ യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു.
മുംബൈയിലെ വിരാര്‍ സ്റ്റേഷനിലാണ് സംഭവം നടന്നത് . ട്രെയിന്‍ എത്തുന്നതിന് മുന്‍പ് യുവാവ് പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തുണി ട്രാക്കില്‍ വിരിച്ചു. പിന്നാലെ തുണിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയായിരുന്നു. ഈസമയത്ത് പ്ലാറ്റ്ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ മുതിര്‍ന്നില്ല. അതിനിടെ ഇത് കണ്ട് കടന്നുവന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവാവിനെ രക്ഷിച്ചത്.
ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷിച്ചത്. യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച മന്ത്രി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്്ക്കുകയും ചെയ്തിരുന്നു.
अपनी माता जी के देहांत से व्यथित, एक व्यक्ति द्वारा विरार स्टेशन पर, रेलवे ट्रैक पर आत्महत्या का प्रयास किया गया, रेलवे सुरक्षा बलों की सतर्कता से, उन्हें समय रहते ट्रैक से हटा कर एक अमूल्य जीवन बचाया गया।
Watch on Koo: https://t.co/h0hxGiFSKE pic.twitter.com/azjl8BQUbn
— Piyush Goyal (@PiyushGoyal) February 25, 2021