Times Kerala

ഉറക്കത്തിനിടെ റിംഗ് ചെയ്ത ഫോൺ എടുത്തപ്പോൾ പകരം കയ്യിൽ വിഷപ്പാമ്പ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 
 തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പാമ്പ് ക​യ​റി
മാന്നാർ: രാത്രിയിൽ ഉറക്കത്തിനിടെ റിംഗ് ചെയ്തപ്പോൾ മൊബൈൽ ഫോണിനു പകരം കയ്യിൽ വിഷപ്പാമ്പിനെ എടുത്തയാൾ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത് തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ എം ഹസനാണ്. മൊബൈൽ ഫോണിനു പകരം പാമ്പിനെ പിടിച്ച ഇയാൾ അസ്വാഭാവികത തോന്നി നോക്കുമ്പോഴാണ് കയ്യിൽ പിടിച്ചിരിക്കുന്നത് ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണെന്ന് തിരിച്ചറിയുന്നത്. പേടിയോടെ പാമ്പിനെ വലിച്ചെറിയുകയും അത് പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. 

Related Topics

Share this story