Times Kerala

വൈല്‍ഡ് സഫാരിക്കിടയില്‍ യുവതിയുടെ അടുത്തേക്ക് കുതിച്ചെത്തുന്ന കടുവ: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 
വൈല്‍ഡ് സഫാരിക്കിടയില്‍ യുവതിയുടെ അടുത്തേക്ക് കുതിച്ചെത്തുന്ന കടുവ: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.@'Joju Wildjunket' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സഫാരിക്കിറങ്ങിയിരിക്കുന്ന ആളുകളെയും കൊണ്ടുപോകുന്ന ഒരു ജീപ്പാണ് കാണാനാകുന്നത്. കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളില്‍ ചിലര്‍ അതിന്റെ ചിത്രങ്ങളും പകര്‍ത്തുന്നുണ്ട്. എന്നാല്‍, കാട്ടില്‍ പതിയിരിക്കുന്നത് എന്തൊക്കെ മൃഗങ്ങളാണ്, എന്തൊക്കെ അപകടങ്ങളാണ് എന്ന് നമുക്ക് അറിയില്ലല്ലോ? അതുപോലെ തന്നെ പെട്ടെന്നാണ് ഒരു കടുവ കാട്ടില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങിയത്.പെട്ടെന്ന് തന്നെ കടുവ അവിടെ നിന്നും ഓടിമാറുന്നതും റോഡില്‍ക്കൂടി ദൂരേക്ക് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. 

Related Topics

Share this story