പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ജോലി ഉപേക്ഷിച്ച് കാട്ടിൽ താമസമാക്കി യുവാവ്; വീഡിയോ വൈറൽ

പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഇഷ്ടപ്പെടാത്തവരാണ് എല്ലാവർക്കും. പക്ഷെ, അതിനായി സ്വന്തം ജോലിയും നാടും വീടും വീട്ടുകാരെയും ഒക്കെ ഉപേക്ഷിച്ച് കാട്ടിൽ താമസമാക്കാൻ ആരും തയ്യാറാകില്ല. എന്നാൽ തന്റെ ജോലിയും വീടുമൊക്കെ ഉപേക്ഷിച്ച് വനങ്ങളിൽ താമസിക്കുകയാണ് ഒരു യുവാവ്. അമ്പരപ്പ് തോന്നുമെങ്കിലും ഇത് നടന്ന സംഭവമാണ്.

വടക്കൻ കാലിഫോർണിയയിൽ നിന്നുള്ള യുവാവാണ് തന്റെ ജോലിയും വീടുമൊക്കെ ഉപേക്ഷിച്ച് ഹവായിയിലെ വനങ്ങളിലേക്ക് താമസം മാറിയിരിക്കുകയാണ്. അതിനായി കാട്ടിൽ സ്വന്തമായി ഒരു ട്രീ ഹൗസും നിർമ്മിച്ചു കഴിഞ്ഞു. മഴവെള്ളത്തെയും കാറ്റ് പഴങ്ങളുമൊക്കെ ആശ്രയിച്ചാണ് ഇദ്ദേഹം ജീവിക്കുന്നത്. ഒപ്പം ഭക്ഷണത്തിനാവശ്യമായവ കാട്ടിൽ തന്നെ നട്ടു വളർത്താനും.
റോബർട്ട് ബ്രെട്ടൻ എന്ന 35 -കാരനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. വടക്കൻ കാലിഫോർണിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. 2011 മുതൽ തന്നെ റോബർട്ട് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
തന്റെ പ്രതിമാസ ടിക് ടോക് വരുമാനം ഉപയോഗിച്ചാണ് അദ്ദേഹം ട്രീ ഹൗസ് നിർമ്മിക്കാനാവശ്യമായ ഭൂമി വാങ്ങിയത്. 2020 -ൽ അദ്ദേഹം ഹവായിയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയും ഇതിനായി ഏകദേശം 29,850 ഡോളറിന് (ഏകദേശം 24,69,857 രൂപ) ഒന്നേകാൽ ഏക്കർ സ്ഥലവും നിർമ്മാണ സാമഗ്രികളും വാങ്ങുകയും ചെയ്തു.