Times Kerala

ഓർഡർ ചെയ്യുന്നത് ഒന്ന് വരുന്നത് വേറൊന്ന്: ഇത് 'റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്'

 
dont miss
ടോക്കിയോ: ഒരു ഭക്ഷണം ഓർഡർ ചെയ്താൽ മറ്റൊന്ന് കിട്ടുന്ന ഒരു റെസ്റ്റോറൻറ് ഉണ്ട് ടോക്കിയോയിൽ. സാധാരണ മോശം സേവനം ഉപഭോക്താക്കളെ പ്രകോപിതരാക്കുമെങ്കിലും ഇവിടെ നിന്നും മോശം സേവനം ലഭിക്കുന്നതിൽ എല്ലാവർക്കും സന്തോഷം മാത്രമേയുള്ളൂ. സൂപ്പ് ഓർഡർ ചെയ്താൽ കിട്ടുന്നത് കോഫി ആയിരിക്കും. ചിലപ്പോൾ പച്ചവെള്ളമായിരിക്കാം ഗ്രിൽ ചെയ്ത മത്സ്യം ഓർഡർ ചെയ്താൽ കിട്ടുക. കുടിക്കാനായി വെള്ളം ആവശ്യപ്പെട്ടാൽ വെയിറ്റർമാർ തന്നെ ചിലപ്പോൾ അത് കുടിച്ചേക്കാനും സാധ്യതയുണ്ട്. 'റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്' എന്നാണ് ജപ്പാനിലെ ടോക്കിയോയിലുള്ള ഈ റെസ്റ്റോറൻറിൻ്റെ പേര്. ഹോട്ടലിലെ ജീവനക്കാരെല്ലാം തന്നെ ഇങ്ങനെ പെരുമാറുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. അവരെല്ലാവരും ഡിമെൻഷ്യ ബാധിതരാണ്. ഈ റെസ്റ്റോറൻറ് തുടങ്ങിയത് ഒരു ജാപ്പനീസ് ടെലിവിഷൻ ഡയറക്ടർ ആയ, ഷിറോ ഒഗുനിയാണ്. 

Related Topics

Share this story