Times Kerala

ഇന്ത്യക്കാരുടെ പാനിപ്പൂരി യു എസ്സിലെ തെരുവിൽ !

 
panipuri

ഏറെ വൈവിധ്യമാർന്നതാണ് ഇന്ത്യയുടെ രുചിക്കൂട്ടുകൾ. തനതായ സ്പെഷ്യൽ വിഭവങ്ങളും സ്ട്രീറ്റ് ഫുഡ്ഡും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനുമുണ്ട്. ഇന്ത്യൻ രുചി വിദേശികൾ പലപ്പോഴും ഇന്ത്യയിൽ നിന്നായാലും, വിദേശത്തുള്ള ഇന്ത്യൻ റെസ്റ്റോറൻറുകളിൽ നിന്നായാലും പരീക്ഷിച്ച് നോക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് അത്തരമൊരു വീഡിയോയാണ്.

ഈ വീഡിയോ പകർത്തിയിരിക്കുന്നത് യു എസ്സിൽ നിന്നാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ പകർത്തിയിരിക്കുന്നത് മിനിയാപൊളിസ് തെരുവിൽ നിന്നാണ്. ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത് 'ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് മിനിയാപൊളിസ് തെരുവുകളിലേക്ക് ഞങ്ങൾ കൊണ്ടുവന്നപ്പോൾ' എന്നാണ്. ഇവിടുത്തെ ലോക്കലായിട്ടുള്ള ആളുകളടക്കം നിരവധിപ്പേർ പാനിപ്പൂരി കഴിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. 

Related Topics

Share this story