24 കാരറ്റ് ഗോൾഡ് ഫോയിൽ കൊണ്ട് പൊതിഞ്ഞ ഐസ്ക്രീം; വീഡിയോ വൈറൽ

 24 കാരറ്റ് ഗോൾഡ് ഫോയിൽ കൊണ്ട് പൊതിഞ്ഞ ഐസ്ക്രീം; വീഡിയോ വൈറൽ

  മധുരപ്രിയരരുടെ ഇഷ്ടവിഭവമാണ് ഐസ്‌ക്രീം. വനില, ചോക്ക്‌ലേറ്റ്, മിക്‌സഡ് ഫ്രൂട്ട് തുടങ്ങി പല ചേരുവകളാല്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന ഐസ്‌ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ചോക്കലേറ്റ്.  അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്‌ളോഗറാണ് സ്വര്‍ണ ഐസ്‌ക്രീം വില്‍ക്കുന്ന കഫെ പരിചയപ്പെടുത്തിയിരിക്കുന്നത്.  സ്വര്‍ണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ചോക്ക്‌ലേറ്റില്‍ ഉണ്ടാക്കിയ കോണില്‍ ഐസ്‌ക്രീം നിറച്ചശേഷം മുകളില്‍ 24 കാരറ്റിന്റെ സ്വര്‍ണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടിവെക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.  അഞ്ഞൂറു രൂപയാണ് ഐസ്‌ക്രീമിന്റെ വില. 

Share this story