Times Kerala

തോല്‍വിക്ക് പിന്നാലെ പാകിസ്ഥാനെ ട്രോളി ഡല്‍ഹി പൊലീസ്

 
പാക്

ന്യൂഡൽഹി: ഡൽഹി പോലീസ് ഇന്ത്യയോട് ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ആറ് റണ്‍സിന് തോറ്റ പാകിസ്ഥാനെ ട്രോളി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇത് 'ന്യൂയോര്‍ക്കില്‍ നിന്ന് രണ്ട് ഉഗ്ര ശബ്ദങ്ങൾ ഞങ്ങള്‍ കേട്ടു, ഒന്ന് ഇന്ത്യ, ഇന്ത്യ എന്നായിരുന്നു, രണ്ടാമത്തേത് ടെലിവിഷന്‍ പൊട്ടിത്തകരുന്നതിന്‍റെയും. എന്തായിരുന്നു അതെന്ന് ഒന്ന് അന്വേഷിച്ച് പറയാമോ' എന്നായിരുന്നു.


നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്. ഇന്നലെ ഇന്ത്യ-പാക് മത്സരം പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെയാണ് ഡൽഹി പോലീസിൻ്റെ രസകരമായ പ്രവൃത്തി. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറലായ ഇത് കണ്ടത് പത്തു ലക്ഷത്തിലധികം പേരാണ്. 45,000 ത്തിൽ അധികം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും 7,500 ലധികം പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

Related Topics

Share this story