Times Kerala

തുണി അലക്കുന്നതിനിടെ മകളുടെ കാലില്‍പ്പിടിത്തമിട്ട് മുതല; സാഹസികമായി രക്ഷപ്പെടുത്തി അമ്മ
 

 
തുണി അലക്കുന്നതിനിടെ മകളുടെ കാലില്‍പ്പിടിത്തമിട്ട് മുതല; മകളെ സാഹസികമായി രക്ഷപ്പെടുത്തി അമ്മ

അമ്മയോടൊപ്പം പുഴയിൽ തുണി അലക്കുന്നതിനിടെ 9 വയസ്സുകാരിയെ മുതല പിടിച്ചു. ആ മുതലയുടെ വായിൽനിന്ന് മകളെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ആക്രമണകാരിയായ മുതലയെ നാട്ടുകാരും അധികൃതരും ചേർന്ന് പിടികൂടി. മലേഷ്യയിലെ സംസ്ഥാനമായ സെലങ്കോറിൽ സുൻഗായ് മെർബൗവിനടുത്താണ് സംഭവം നടന്നത്.  

38 കാരിയായ 'അമ്മ റാമിന്‍റനും മകൾ 9 വയസ്സുകാരി നതാസ്യയും പുഴയോരത്ത് വസ്ത്രങ്ങൾ കഴുകുന്നതിനിടെയാണ് മുതല ആക്രമിച്ചത്. പുഴയിലെ ചെളികുണ്ടിൽ ഒളിഞ്ഞു കിടന്നിരുന്ന മുതല കുട്ടിയുടെ കാലിൽ പിടിച്ചു വലിച്ച് വെള്ളത്തിലേക്ക് താഴ്ത്തുകയായിരുന്നു. 


മുതല കുട്ടിയെ ഏകദേശം 10 മീറ്ററോളം വെള്ളത്തിലൂടെ വലിച്ചിഴച്ചു. സമീപത്ത് തന്നെയുണ്ടായിരുന്ന അമ്മ കുഞ്ഞിന്‍റെ നിലവിളി കേട്ടാണ് സംഭവം അറിഞ്ഞത്. ഒരു നിമിഷം പോലും വൈകാതെ അവർ വെള്ളത്തിലേക്ക് ചാടുകയും മുതലയുമായി മൽപിടുത്തം നടത്തി അതിന്‍റെ വായിൽ നിന്നും മകളുടെ കാൽ വിടുവിക്കുകയുമായിരുന്നു. 
 

Related Topics

Share this story