തണുത്തുറഞ്ഞ തടാകത്തിലകപ്പെട്ട് നായ, സാഹസികമായി രക്ഷിച്ച് യുവാവ്
Fri, 26 May 2023

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം എന്നും ഹൃദ്യമാണ്. മനുഷ്യരുടെ ഏറ്റവും അടുത്ത ചങ്ങാതി എന്ന വിശേഷണം ലഭിച്ച മൃഗമാണ് നായകൾ. പല ഘട്ടങ്ങളിലും മനുഷ്യന്റെ കാവൽക്കാരനായും സഹായിയായതും പ്രവർത്തിക്കുന്ന മൃഗമാണ് നായ. മനുഷ്യരും നായകളും തമ്മിലുള്ള ആത്മബന്ധം കാണിക്കുന്ന അനേകം വീഡിയോ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
തണുത്തുറഞ്ഞുപോയ ഒരു തടാകത്തിൽ അകപ്പെട്ട് പോയ ഒരു നായയെ സാഹസികമായി രക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോയാണ് ഇത്. യുഎസിലെ കൊളറാഡോയിൽ നിന്നുള്ള ജേസൺ സ്‌കിഡ്‌ജെല്ലാണ് തണുത്തുറഞ്ഞ തടാകത്തിൽ കുടുങ്ങിയ നായയെ രക്ഷിച്ചത്.
പ്രഭാത സവാരിക്കിടെയാണ് തടാകത്തിൽ നായ കുടുങ്ങിയത് യുവാവിന്റെ കണ്ണിൽ പെട്ടത്. ഉടൻ തന്നെ ജേസൺ തടാകത്തിലേക്കിറങ്ങി നായയെ രക്ഷിക്കുകയായിരുന്നു.