Times Kerala

ഇന്ത്യന്‍ റെയില്‍വേയുടെ വെജ് താലിയിലെ ഗുലാബ് ജാമുനിൽ ജീവനുള്ള പാറ്റ

 
cockroach

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ പൊതു സംവിധാനങ്ങളിലൊന്നാണ്. എന്നാൽ, റെയില്‍വേ ഉപയോക്താക്കള്‍ക്ക് പരാതി ഒഴിഞ്ഞ് നേരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാതികളായി ഉയരുകയാണ് റെയില്‍വേയിലെ യാത്രക്കാര്‍ക്കുള്ള ഭക്ഷണത്തിന്‍റെ നിലവാരത്തകര്‍ച്ച മുതൽ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ എ സി, റിസര്‍വേഷന്‍ കോച്ചിലെ യാത്ര വരെ. കഴിഞ്ഞ ദിവസം ഒരു ഉപയോക്താവ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കു വച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ വിളമ്പിയ താലിയോട് ഒപ്പമുണ്ടായിരുന്ന ഗുലാബ് ജാമുനിൽ ജീവനുള്ള ഒരു പാറ്റയെ കണ്ടെത്തിയതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

Cockroach in food
byu/Aggravating-Wrap-266 inindianrailways

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഗുലാബ് ജാമുൻ ആസ്വദിക്കുന്ന പാറ്റയെ വീഡിയോയിൽ കാണാൻ കഴിയും. ആദ്യമായി ഐ ആർ സി ടി സിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത തനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെയാണ് എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് ലഭിച്ച കമൻറുകൾ അതിലേറെ രസകരമാണ്. 'ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം' എന്നും 'രുചികരമായ നോൺ-വെജ് താലി' എന്നുമൊക്കെയായിരുന്നു കമൻറുകൾ. 

Related Topics

Share this story