Times Kerala

പെട്രോളടിച്ച ശേഷം നൽകിയത് 2000ത്തിന്റെ നോട്ട്; തിരികെ പെട്രോൾ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരൻ
 

 
പെട്രോളടിച്ച ശേഷം നൽകിയത് 2000ത്തിന്റെ നോട്ട്; തിരികെ പെട്രോൾ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരൻ

ആർബിഐ രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചതായി പ്രഖ്യാപിച്ചതോടെ എത്രയും പെട്ടെന്ന് കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് എങ്ങനെയെങ്കിലും മാറ്റിയടുക്കാൻ ശ്രമിക്കുകയാണ് ആളുകൾ. ഈ മാസം തീരുന്നതിന് എങ്ങനെയെങ്കിലും മുമ്പ് കയ്യിലുള്ള രണ്ടായിരം രൂപ നോട്ടുകൾ ഒഴിവാക്കാൻ വേണ്ടി പലരും പല വഴികളും തേടുന്നുണ്ട്. ഇപ്പോൾ പെട്രോളടിക്കാൻ രണ്ടായിരത്തിൽ നോട്ട് നൽകി പണികിട്ടിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

വീഡിയോയിൽ കാണുന്നത് രണ്ടായിരത്തിന്റെ നോട്ട് നൽകിയതിനെ തുടർന്ന് പെട്രോളടിച്ച് നൽകാൻ തയ്യാറാവാത്ത ഒരു പെട്രോൾ പമ്പ് ജീവനക്കാരനെയാണ്. അത് മാത്രമല്ല, രണ്ടായിരത്തിന്റെ നോട്ടാണ് യുവാവ് നൽകിയത് എന്ന് തിരിച്ചറിഞ്ഞ ഉടനെ ബൈക്കിൽ നിറച്ച പെട്രോൾ ജീവനക്കാരൻ തിരികെ ഊറ്റിയെടുക്കുന്നതും വിഡിയോയിൽ കാണാം.


യുപിയിലാണ്  സംഭവം നടന്നത്. 'യുപിയിലെ ജലൗണിലെ പെട്രോൾ പമ്പിൽ 2000 -ത്തിന്റെ നോട്ട് നൽകിയപ്പോൾ ജീവനക്കാർ അത് സ്വീകരിക്കാൻ തയ്യാറായില്ല.  നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതേ സമയം മിക്ക ആളുകളും തങ്ങളുടെ കയ്യിലുള്ള രണ്ടായിരം രൂപ നോട്ട് പെട്രോൾ പമ്പിൽ നൽകി ഒഴിവാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.  

Related Topics

Share this story