Times Kerala

20 കാരി സ്വയം കണ്ണുകള്‍ ചൂഴ്ന്നെടുത്തു

 

സൗത്ത് കരോലിന : 20 കാരി തന്റെ രണ്ട് കണ്ണുകളും കൈകളാല്‍ ചൂഴ്ന്നെടുത്തു. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് നടുക്കുന്ന സംഭവം. കയ്ലീ മുതാര്‍ട്ട് എന്ന യുവതിയാണ് കടുംകൈ പ്രയോഗിച്ചത്. മെതാംഫെറ്റമിന്‍ എന്ന ലഹരിയുടെ പിടിയിലായിരുന്നു കയ്ലീ.

പ്രത്യേകതയുള്ള എന്തെങ്കിലും ബലികഴിക്കണമെന്ന് ദൈവത്തിന്റെ സന്ദേശം വന്നതായി കയ്ലിയില്‍ തോന്നലുണ്ടായി. ഉടന്‍ തന്നെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ ഇരുകണ്ണിന്റെയും കാഴ്ച നഷ്ടമായിരിക്കുകയാണ്.

ഫെബ്രുവരി 6 നായിരുന്നു സംഭവം. അതിലേക്ക് നയിച്ച കാര്യങ്ങള്‍ 20 കാരി ഇങ്ങനെ വെളിപ്പെടുത്തുന്നു. ഹൃദയസംബന്ധമായ രോഗമുള്ളതിനാല്‍ ക്ലാസുകള്‍ ഏറെ നഷ്ടപ്പെട്ടു. ഇതുമൂലം പഠനം തുടരാനായില്ല. ഇതോടെയാണ് മദ്യത്തിലേക്കും മറ്റ് മയക്കുമരുന്നിലേക്കുമെല്ലാം മനസ്സ് ചേക്കേറിയത്.

മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്ബോള്‍ ഞാന്‍ ഈ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണെന്ന തോന്നലുണ്ടാകും. ഞാന്‍ ദൈവത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. ലഹരിമൂര്‍ഛയുടെ സമയത്ത് ബൈബിള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ലഹരിയുടെ പിടിയിലായിരിക്കെ മുഖത്തെ കുരുക്കങ്ങള്‍ ചോരവരും വരെ നുള്ളിയെടുത്തു. സംഭവം നടന്ന ഫെബ്രുവരി 6 നും താന്‍ മയക്കുമരുന്നിന്റെ പിടിയിലായിരുന്നു. ഒരു പള്ളിക്ക് സമീപമായിരുന്നു താന്‍. ലഹരി മൂര്‍ഛയില്‍ താന്‍ ദൈവത്തിന് അടുക്കലാണെന്ന തോന്നലുണ്ടായി.

പ്രത്യേകതയുള്ള എന്തെങ്കിലും താന്‍ ബലികഴിച്ചില്ലെങ്കില്‍ എല്ലാവരും മരിക്കുമെന്നും ഈ ലോകം തന്നെ അവസാനിക്കുമെന്നും തോന്നി. ദൈവം തന്നോട് എന്തെങ്കിലും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതുപോലെയാണ് തോന്നിയത്.

ഉടന്‍ രണ്ട് കൈകളും ഉപയോഗിച്ച്‌ കണ്ണുകളിലേക്ക് വിരലാഴ്ത്തി കൃഷ്ണമണി ചൂഴ്ന്നെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പരമാവധി ശക്തി പ്രയോഗിച്ച്‌ താന്‍ ഇരു കണ്ണുകളും ചൂഴ്ന്നെടുത്തു. രക്തമൊഴുകുന്നുണ്ടായിരുന്നെങ്കിലും ലഹരിയിലായിരുന്നതിനാല്‍ ആ സമയം വേദനയറിയുന്നുണ്ടായിരുന്നില്ല.

പക്ഷേ തന്റ അലര്‍ച്ചകേട്ട് പാസ്റ്റര്‍ ഓടിയെത്തി. താന്‍ ഇരുകയ്യിലും കണ്ണിന്റെ അവശിഷ്ടങ്ങളും പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് കണ്ണിന്റെ ചികിത്സയ്ക്ക് ശേഷം മാനസിക രോഗാശുപത്രിയിലും ചികിത്സ നടത്തി. ലഹരിയില്‍ നിന്ന് പൂര്‍ണ മോചിതയാണ് കയ്ലീ ഇപ്പോള്‍.വൈകാതെ കണ്ണ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 20 കാരിയെ വിധേയയാക്കും.

Related Topics

Share this story