Times Kerala

പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് പാപമാണെന്ന് പറഞ്ഞ് സൗദി ഗ്രാൻഡ് മുഫ്തി

 
ഗ്രാൻഡ് മുഫ്തി
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും പറഞ്ഞ് രംഗത്ത്. എല്ലാ തീർത്ഥാടകരോടും ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ ഇതിൽ പ്രധാനമാണെന്നും കൂട്ടിച്ചേർക്കുകയുണ്ടായി.

Related Topics

Share this story