Times Kerala

ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി

 
ആ​ദ്യ ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി ഇന്ന് മ​ക്ക​യി​ലേ​ക്ക് നീ​ങ്ങും
സൗദി: മക്കയിൽ ഹജ്ജ് നടക്കുന്നതിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. തകർന്നതും ഉപയോഗത്തിലില്ലാത്തതും കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചത്.
നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ഇങ്ങനെയുള്ള കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് നീക്കുന്നത്.

Related Topics

Share this story